2015, ജൂലൈ 11, ശനിയാഴ്‌ച

IHM Souvenir

അടയാളം
നെട്ടൂര് വിമലഹൃദയ ദേവാലയത്തിന്റെ നവീകരണ സ്മാരകം
(ബ്ലോഗ്  തയ്യാറാക്കികൊണ്ടിരിക്കുന്നു)



ജനകീയ കൂട്ടായ്മയുടെ അടയാളം

     


ചക്രവാളത്തില്ഓരോ തവണയും  
മഴവില്ല് പ്രത്യക്ഷപ്പെടുമ്പോള് 
ഒരു മഹാ ഉടമ്പടിയുടെ അടയാളം  
നമ്മെ ഓര്മ്മപ്പെടുത്തുന്നുണ്ട്
 തലമുറകളിലൂടെ ഒരു ചിരസ്മരണയായി  
അത് എന്നും നിലനില്ക്കും.  
നമ്മുടെ നിശ്ചയദാര്ഢ്യത്തിന്റേയും  
കൂട്ടായ പരിശ്രമത്തിന്റെയും  
വിജയപ്രതീകമാണ്  
പരിശുദ്ധ വിമലഹൃദയത്തിന്റെ നാമധേയത്തിലുള്ള  
നവീകരിച്ച ഇടവക ദേവാലയം.
സമരസഭയുടെ വിശ്വാസ പ്രഖ്യാപന ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്ത്തമായി മാറുകയാണ്  
ഓരോ ദേവാലയ ആശീര്വാദങ്ങളും.  
വലിയ ആഹ്ളാദത്തോടെയും അഭിമാനത്തോടെയും  
എന്നാല്അതിരുകടന്ന ആര്ഭാടമില്ലാതെയും 
 ഇടവക സമൂഹത്തിന്റെ ഒന്നാകെയുള്ള പങ്കാളിത്തത്തോടെ നാമതില്പങ്കുചേര്ന്നു
 ദൈവം പരിശുദ്ധ അമ്മയിലൂടെ 
 നമുക്ക് നല്കിയ  വലിയ പാരിതോഷികത്തിന്റെ ഓര്മ്മ  
എക്കാലവും നില നില്ക്കണമെന്ന ആഗ്രഹത്തിന്റെ 
 ഒരു അടയാളമെന്നോണമാണ്  
സ്മരണിക സമര്പ്പിക്കുന്നത്.
ഇനിയും ഇതുവഴി തലമുറകള്കടന്നുവരും 
വേരുകള്തേടിഓര്മ്മയുടെ പടവു കളിറങ്ങി  
അവര്വരുമ്പോള് 
അടയാളം അവര്ക്ക്  
തങ്ങളുടെ പിന്തലമുറ യെക്കുറിച്ച്  
സത്യസന്ധമായ അവബോധം നല്കുന്നതിനു 
 പ്രേരകമായിത്തീരു മെന്ന് 
 പ്രത്യാശിക്കുന്നു.



  

  





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ