2015, ജൂലൈ 15, ബുധനാഴ്‌ച

Chronicle of Nettoor Church

എം.എസ്. അഗസ്റ്റിന്‍ 


നെട്ടൂര്‍ ഇടവക കാലങ്ങളിലൂടെ

1.      1341, പെരിയാര്‍ നദിയിലെ വെള്ളപ്പൊക്കം കൊച്ചി അഴി, തുറമുഖം രൂപം കൊള്ളുന്നു. കൊടുങ്ങല്ലൂര്‍, മാള, ആലപ്പുഴ, കൊല്ലം എന്നീ സ്ഥലങ്ങളില്‍ നിന്നും മാര്‍ത്തോമ ക്രിസ്താനികള്‍ വെണ്ടുരുത്തി (Venturuthy) യുള്‍പ്പെടെയുള്ള കൊച്ചിയിലേക്ക് കുടിയേറുന്നു.
2.      1599 ജൂണ്‍ 20 - 26, ഉദയംപേരൂര്‍ സൂനഹദോസ് (Synod of diamper)
3.      1599, ല്‍ വെണ്ടുരുത്തിയില്‍ പരി. ജനനിയുടെ പേരില്‍ പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച ദേവാലയം
4.      1676, കൊച്ചിയില്‍ വെള്ളപ്പൊക്കം
5.   1788, വെണ്ടുരുത്തിയില്‍ ലൂക്കാ പാദ്രിയുടേയും മിഖേല്‍ കപ്പിത്താന്റേയും നേതൃത്വത്തില്‍ വിശുദ്ധ പത്രോസിന്റേയും വിശുദ്ധ പൗലോസിന്റേയും നാമത്തില്‍ പുതിയ ദേവാലയം  (ഇപ്പോഴ ത്തെ പള്ളി) പണിയുന്നു
6.   1926 - 28, കൊച്ചീത്തുറമുഖ വികസനം, കപ്പല്‍ച്ചാല്‍ ആഴം കൂട്ടല്‍, വെണ്ടുരുത്തിയോട് ചേര്‍ന്ന് പുതിയ കര (വെല്ലിങ്ടണ്‍ ഐലണ്ട്  Wellington Island) രൂപം കൊള്ളുന്നു.
7.      1939 - 45,  രണ്ടാം ലോക മഹായുദ്ധ കാലം
8.      1940, തകര്‍ന്നു കിടന്ന വെണ്ടുരുത്തി വിശുദ്ധ കുരിശിന്റെ ദേവാലയം (Holy Cross church, Venturuthy)പുതുക്കിപ്പണിയുന്നു.
9.      1942, കൊച്ചി നേവല്‍ ബേസിനു വേണ്ടി വെണ്ടുരുത്തിയില്‍ സ്ഥലമെടുത്തു തുടങ്ങുന്നു. വെണ്ടുരുത്തിയില്‍ നിന്നും ജനങ്ങളുടെ കുടിയൊഴിയല്‍.
10.    1942 - 44, കൊച്ചി നേവല്‍ ബേസിന് സ്ഥലമെടുത്തതിനെ തുടര്‍ന്ന്  വെണ്ടുരുത്തിയില്‍ നിന്നും 215 ഓളം കുടുംബങ്ങള്‍ നെട്ടൂരില്‍ (Nettoor) കുടിയേറുന്നു. നെട്ടൂരില്‍ സര്‍ക്കാര്‍ തെക്കെ കോളനിയും വടക്കെ കോളനിയും സ്ഥാപിക്കുന്നു.
11.    1947 മെയ്,  നെട്ടൂര്‍ ഇടവകപ്പള്ളിയുടെ (നെട്ടൂരിലെ ആദ്യ ക്രൈസ്തവ ദേവാലയം) നിര്‍മ്മാണം വടക്കെ കോളനിയില്‍ ആരംഭിച്ചു.
12.    1947 ഡിസംബര്‍ 23, നെട്ടൂരിലെ ആദ്യ ക്രൈസ്തവ ദേവാലയവും (മറിയത്തിന്റെ വിമലഹൃദയ ദേവാലയം, Immaculate Heart of Marys Church, Nettor) സെമിത്തേരിയും ആശീര്‍വ്വദിക്കുന്നു. ഇടവകയില്‍ 215 കുടുംബങ്ങള്‍
13.    1950, നെട്ടൂര്‍ സൗത്ത് കോളനിയില്‍ കുരിശു പള്ളിക്ക് സ്ഥലം വാങ്ങിക്കുന്നു.
14.    1951, നെട്ടൂര്‍ പള്ളി വികാരിയായി സ്വതന്ത്ര ചുമതലയോടെ ഫാ. ജോസഫ് ഒളാട്ടുപുറം സ്ഥാനമേല്ക്കുന്നു.
15.    1951 ആഗസ്റ്റ് 15, സെന്റ് ജോസഫ് മരണാവശ്യ സഹായനിധി രൂപികരിക്കുന്നു.
16.    1952, പാരീഷ് ട്രസ്റ്റ് രൂപീകരണം.
17.    1954 - 57, വി. കുരിശിനെ (കുരിയച്ചന്‍, Holy Cross, Padre Cruc) ഇടവക ദേവാലയത്തിനു മുമ്പില്‍ പ്രതിഷ്ഠിക്കുന്നു.
18.    1957 ഡിസംബര്‍ 23, തേവര - നെട്ടൂര്‍ കടത്തുകടവിനു (അമ്പലക്കടവ്) സമീപം പുതിയ പള്ളി പണിയുന്നതിനു സ്ഥലം വാങ്ങിക്കുന്നു. ഓല കൊണ്ട് ചെറിയ കപ്പേള നിര്‍മ്മിക്കുന്നു.
19.    1957 ഡിസംബര്‍ 24, തേവര - നെട്ടൂര്‍ കടത്തുകടവിനു സമീപം നിര്‍മ്മിച്ച കപ്പേള ആശീര്‍വ്വദിക്കുന്നു.
20.    1957, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റി ഇടവകയിലെ വീടുകള്‍ സന്ദര്‍ശിക്കുന്നു.
21.    1959, വിമോചന സമരം
22.    1960, ലീജിയന്‍ ഓഫ് മേരി ഇടവകയില്‍ രൂപീകരിച്ചു
23.    1960, നെട്ടൂര്‍ തെക്കേ കോളനിയില്‍ ഓല മേഞ്ഞ കുരിശുപുര (ആര്‍ച്ച് ബിഷപ്പ് അട്ടിപ്പേറ്റി സ്മാരക പാരീഷ് ഹാള്‍, ഇപ്പോഴത്തെ ഫാത്തിമ മാതാവിന്റെ കപ്പേള) നിര്‍മ്മിക്കുന്നു.
24.    1962, നെട്ടൂര്‍ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു.
25.    1962 ആഗസ്റ്റ് 22, നെട്ടൂര്‍ - തേവര കടത്തുകടവിനു  സമീപം പുതിയ പള്ളിയുടെ കല്ലിടല്‍.
26.    1963 - 65 നെട്ടൂര്‍ ഇടവകയില്‍ ഓല കൊണ്ട് നിര്‍മ്മിച്ച പാരീഷ് ഹാള്‍. പാസ്‌ക് രൂപം നിര്‍മ്മിക്കുന്നു.
27.    1964,  മാടവനയില്‍ അണ്ടിപ്പിള്ളി തോടിനരുകില്‍ പള്ളിക്കുവേണ്ടി സ്ഥലം വാങ്ങിക്കുന്നു..  പനങ്ങാട് സെന്റ് ആന്റണീസ് ഇടവകയുടെ കീഴില്‍ ഓല കൊണ്ട് നിര്‍മ്മിച്ച ആദ്യ കപ്പേളയുടെ നിര്‍മ്മാണം.. (സെന്റ് സെബാസ്റ്റിന്‍ കപ്പേള -  ഇപ്പോഴത്തെ മാടവന സെന്റ് സെബാസ്റ്റിന്‍ ദേവാലയത്തിന്റെ ആദ്യരൂപം.)
28.    1965, മാടവന സെന്റ് സെബാസ്റ്റിന്‍ കപ്പേള (St. Sebastin Shrine, Madavana) ഇഷ്ടികയും മരവും ഓടും കൊണ്ട് പുനര്‍ നിര്‍മ്മിക്കുന്നു. മാടവന കപ്പേളയില്‍ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആരംഭം
29.    1966 ജനുവരി 30, സൊസൈറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍ ഇടവകയില്‍ രൂപീകരിച്ചു.
30.    1968 - 70, കാത്തലിക് അസ്സോസിയേഷന്‍ ഇടവകയില്‍ രൂപീകരിച്ചു.
 31.   1970 ആഗസ്റ്റ് 30 , വിമലഹൃദയ കൊമ്പ്രേര്യ നിയമാവലി അംഗീകാരം, കൊമ്പ്രേര്യക്കമ്മിറ്റി രൂപികരണം.
32.    1970 സെപ്തംബര്‍ 27, ഇടവക ദേവാലയം മാറുന്നു.
 - വിമലഹൃദയ മാതാവിന്റ ദേവാലയം (I.H.M. Church, Nettoor) എന്ന നാമത്തില്‍ നെട്ടൂര്‍  
- തേവര  കടത്തു കടവിനു സമീപം നിര്‍മ്മിച്ച  പുതിയ ഇടവക ദേവാലയത്തിന്റെ  ആശീര്‍വ്വാദം. - വിമലഹൃദയ മാതാവിന്റെ  പേരില്‍  വടക്കെ കോളനിയിലെ നിലവിലുള്ള ഇടവക  ദേവാലയ ത്തിന് വിശുദ്ധ കുരിശിന്റെ ദേവാലയം (Holy Cross Church, Nettoor) എന്ന്             പുനഃനാമകരണം നല്‍കി  വിശുദ്ധ കുരിശിനെ പ്രതിഷ്ഠിക്കുന്നു.
33.   1971 ഡിസംബര്‍ 8 - 12, വിമല ഹൃദയ കൊമ്പ്രേര്യയുടെ നേതൃത്വത്തില്‍ ആദ്യ ജനകീയ  തിരുനാള്‍
34.    1972, നെട്ടൂര്‍ തേവരക്കായലില്‍ പായിക്കല്‍ വഞ്ചി പദ്ധതി ആരംഭിച്ചു.
35.    1973, ഫ്രാന്‍സിസ്‌ക്കന്‍ അല്‍മായ സഭ ഇടവകയില്‍ രൂപീകരിച്ചു.
36.    1973 - 79 വിശുദ്ധ കുരിശിന്റെ ആദ്യ പള്ളിയുടെ (Holy Cross Church, Nettoor) കിഴക്കും പടിഞ്ഞാറുമുള്ള വിംഗുകള്‍ ജീര്‍ണ്ണിച്ചതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റുന്നു. - ഇടവകപ്പള്ളിയുടെ മുമ്പിലുള്ള കായല്‍ നികത്തുന്നു.
37.    1974 സെപ്തംബര്‍ 14,  വിശുദ്ധ കുരിശിന്റെ നൊവേന ആരംഭം
38.    1974, മാടവന സെന്റ് സെബാസ്റ്റിന്‍ കപ്പേള ഇരുവശങ്ങളിലേക്കും വികസിപ്പിച്ചു. കപ്പേളയില്‍ ഞായറാഴ്ച തോറുമുള്ള കുര്‍ബ്ബാന ആരംഭം
39.    1975, മാടവന സെന്റ് സെബാസ്റ്റിന്‍ കപ്പേള നെട്ടൂര്‍ ഇടവകയ്ക്ക് കൈമാറുന്നു.
40.    1975 നവംബര്‍ 18, വിശുദ്ധ കുരിശിന്റെ പള്ളിയോടു ചേര്‍ന്ന 5 സെന്റു ഇടവക സ്ഥലത്ത് കെട്ടിടം പണിത്; സര്‍ക്കാരിന്റെ നേഴ്‌സറി (വടക്കെ കോളനിയിലെ ആദ്യ ബാലവാടി) നടത്തിപ്പിനായി നെട്ടൂര്‍ ലേഡീസ് ക്ലബ്ബിന്റെ പേരില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്തു നല്‍കുന്നു.
41.    1976 ജനുവരി 26, കെ.സി.വൈ.എം. യൂണിറ്റ് ഇടവകയില്‍ രൂപീകരിച്ചു
42.    1977, വിമല നേഴ്‌സറി ആരംഭം.
43.    1978, കുടുംബ യൂണിറ്റുകള്‍ ആരംഭിക്കുന്നു.
44.    1978, പാരീഷ് ഹാള്‍ ശിലാസ്ഥാപനം
45. 1980 മാര്‍ച്ച് 19, വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍ നേര്‍ച്ചക്കഞ്ഞിക്കു പകരം നേര്‍ച്ചസദ്യ ആരംഭിച്ചു
46.    1981, ആര്‍ച്ച് ബിഷപ്പ് അട്ടിപ്പേറ്റി സ്മരക പാരീഷ് ഹാള്‍ പുതുക്കി പണിത് പരിശുദ്ധ കന്യാമറിയത്തിന്റെ പേരിലാക്കുന്നു.
47.    1982 ജനുവരി 1, ഇടവക ദേവാലയത്തില്‍ പാരീഷ് ഹാള്‍ ആശീര്‍വ്വാദം
48.    1983 കെ.സി.വൈ.എം. യൂണിറ്റ് പുനഃസ്സംഘടിപ്പിക്കുന്നു.
49.    1984 ജനുവരി 1, സെന്റ്  ആന്റണീസ് കപ്പേള (St. Antonys shrine, Nettoor) ശിലാസ്ഥാപനം.
50.    1984, കുടുംബ യൂണിറ്റുകള്‍ പുനരാരംഭിക്കുന്നു. യൂണിറ്റുകളുടെ എണ്ണം 28
51.    1984, പോപ്പൂലര്‍ മിഷന്‍ ധ്യാനം.
52.    1984, സെന്റ് മേരീസ് മരണാവശ്യ സഹായനിധി രൂപീകരണം
53.    1985, കോളനിക്കാര്‍ക്ക് സ്ഥലത്തിന്റെ പട്ടയം നല്‍കുന്നു.
54.    1987, ഒക്‌ടോബര്‍ 23, സെന്റ്  ആന്റണീസ് കപ്പേള ആശീര്‍വ്വാദം.
55.    1990, ഏപ്രില്‍ 4, സെമിത്തേരിയില്‍ ക്രൂശിതരൂപം സ്ഥാപിക്കുന്നു.
56.    1992 മാടവന സെന്റ് സെബാസ്റ്റിന്‍ ദേവാലയ നിര്‍മ്മാണക്കമ്മിറ്റി രൂപീകരണം.
57.    1993 ജനുവരി 23,  മാടവന സെന്റ് സെബാസ്റ്റിന്‍ ദേവാലയ (St. Sebastin Church, Madavana) ശിലാസ്ഥാപനം
58.    1995 ഫെബ്രുവരി 17, മാടവന സെന്റ് സെബാസ്റ്റിന്‍ ദേവാലയ ആശീര്‍വ്വാദം
59.    1995 സെപ്റ്റംബര്‍ 27, വിമലഹൃദയ മാതാവിന്റ ദേവാലയ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ആരംഭം.
60.    1996, കുടുംബ യൂണിറ്റുകള്‍ വിശുദ്ധരുടെ പേരുകള്‍ നല്കി പുനരാരംഭിക്കുന്നു. 6 ബ്ലോക്കുകള്‍, 35 യൂണിറ്റുകള്‍.
61.    1996 ഫെബ്രുവരി 11, ജൂബിലി സ്മാരകം വിമലഹൃദയ മാതാവിന്റ ഗ്രോട്ടോ പണി ആരംഭം.
62.    1995, ഇടവകയിലെ ആദ്യ സഹവികാരിയായി ഫാ. ജോബി അശീത് പറമ്പില്‍ ചുമതലയേല്‍ക്കുന്നു.
63.    1996 മാര്‍ച്ച് 3, സില്‍വര്‍ ജൂബിലി സ്മാരകമായി സ്റ്റേജ് നിര്‍മ്മാണം ആരംഭം. ഏപ്രിലില്‍ പൂര്‍ത്തികരണം.
64.    1996 മെയ് 1, മാതാവിന്റ ഗ്രോട്ടോ, സ്റ്റേജ് (സില്‍വര്‍ ജൂബിലി സ്മാരകം) ആശീര്‍വ്വാദം
65.    1996 മെയ് 1, വിമലഹൃദയ മാതാവിന്റ ദേവാലയ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സമാപനം.
66.    1996, മാടവന സെന്റ് സെബാസ്റ്റിന്‍ ദേവാലയത്തില്‍ ശനിയാഴ്ച കൂടി  പരി. കുര്‍ബ്ബാന
67.    1996 ഏപ്രില്‍ 7, വിശുദ്ധ കുരിശിന്റെ ദേവാലയ പുനര്‍ നിര്‍മ്മാണ കമ്മിറ്റി രൂപികരണം.
68.    1996 സെപ്തംബര്‍ 12, പുനര്‍ നിര്‍മ്മിക്കുന്ന വിശുദ്ധ കുരിശിന്റെ ദേവാലയ ശിലാസ്ഥാപനം.
69.    1997 ഫെബ്രൂവരി, വിമലദീപ്തി (ഇടവക ബുള്ളറ്റിന്‍) ആദ്യ ലക്കം പ്രസിദ്ധീകരിക്കുന്നു.

70.    1997, പാഷണിസ്റ്റ് സിസ്റ്റേഴ്‌സ് നെട്ടൂര്‍ കോണ്‍വെന്റിന് വിശുദ്ധ കുരിശിന്റെ ദേവാലയ സ്ഥലം വില്പന നടത്തുന്നു.
71.    1997 മെയ് 30, പുനര്‍ നിര്‍മ്മിച്ച വിശുദ്ധ കുരിശിന്റെ ദേവാലയ ആശീര്‍വ്വാദം.

72.    1997 ജൂണ്‍ 1, വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ മതബോധന കേന്ദ്രം ആരംഭിക്കുന്നു.
73.    1997, നെട്ടൂരിലെ  ആദ്യ ക്രൈസ്തവ ദേവാലയം, ഇടവകപ്പള്ളി പൊളിച്ച് നീക്കുന്നു.
74.    1997 ഡിസംബര്‍ 27, ഇടവക ജൂബിലി; ആഘോഷം ഡിസംബര്‍ 10.
75.    1998, സെന്റ് മേരീസ് പ്രയര്‍ ഗ്രൂപ്പ് ആരംഭം.
76.    1998 ജനുവരി 25, പാഷണിസ്റ്റ് സിസ്റ്റേഴ്‌സ് നെട്ടൂര്‍ കോണ്‍വെന്റ് (Passionist sisters Convent, Nettoor) ശിലാസ്ഥാപനം.
77.    1999, മാടവനയില്‍ ദു:ഖവെള്ളിയൊഴികെയുള്ള വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു.
78.    1999 - 01 സെമിത്തേരി വലുതാക്കുന്നു; പലപ്പോഴായി പൊതു കല്ലറകള്‍ പണിയുന്നു.
79.    2000 ഏപ്രില്‍ 8, പാഷണിസ്റ്റ് സിസ്റ്റേഴ്‌സ് നെട്ടൂര്‍ കോണ്‍വെന്റ് ആശീര്‍വ്വാദം.
80.    2001 ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടുംബ രജിസ്റ്റര്‍.
81.    2001, മാടവനയില്‍ പാസ്‌ക് രൂപം വാങ്ങിക്കുന്നു. മാടവനയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ പൂര്‍ണ്ണമായും ആരംഭിക്കുന്നു.
82.    2003 ജൂണ്‍, സെന്റ് മരിയാ ഗൊരേറ്റി പബ്ലിക് സ്‌ക്കൂള്‍ ആരംഭിക്കുന്നു.
83  2003 ആഗസ്റ്റ് 26, വിശുദ്ധ കുരിശിന്റെ പള്ളിയില്‍ ലീജിയന്‍ ഓഫ് മേരി രൂപീകരിക്കുന്നു.
84.    2003 ഡിസംബര്‍ 13, മാടവന സെന്റ് സെബാസ്റ്റിന്‍ ദേവാലയ വൈദികമന്ദിരശില ആശീര്‍വ്വാദം
85.    2004 ഫെബ്രുവരി 7, വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ ചുറ്റുമതില്‍ നിര്‍മ്മാണം; സെന്റ് ജോര്‍ജിന്റേയും സെന്റ് ആന്റണിയുടേയും ഗ്രോട്ടോകളുടെ ആശീര്‍വ്വാദം.
 
86.    2004 ഫെബ്രുവരി 8, സെന്റ് ആന്റണീസ് വികസനസമിതി രൂപീകരണം, സെന്റ് ആന്റണീസ് കപ്പേള വികസനം
87.    2004  മാര്‍ച്ച് 19,  മാടവന സെന്റ് സെബാസ്റ്റിന്‍ ദേവാലയ വൈദിക മന്ദിര  ശിലാസ്ഥാപനം,
 - സ്വര്‍ഗീയനിക്ഷേപം പദ്ധതിയിലെ വീടിന്റെ ശിലാസ്ഥാപനം.
88.    2004 സെപ്റ്റംബര്‍ 17, വിശുദ്ധ കുരിശിന്റെ പള്ളിയോട് ചേര്‍ന്ന് ഹോളിക്രോസ്സ് ഹാള്‍ ശിലാസ്ഥാപനം.
89.    2004, ഒക്‌ടോബര്‍ മിഷന്‍ ഞായര്‍ വീണ്ടും ആഘോഷത്തോടെ നടത്തുന്നു.
90.    2004, ഇടവക വൈദിക മന്ദിരം അറ്റകുറ്റ പണികള്‍, മേടയുടെ മുകളില്‍ മുറികളും
മേല്‍ക്കൂരയും പണിയുന്നു.
91.    2004 ഡിസംബര്‍, സ്വര്‍ഗീയ നിക്ഷേപം; തിരുന്നാളിന് ഒരു 'വനം പദ്ധതി ആരംഭം.
92.    2005 ജനുവരി 16, ഹോളിക്രോസ്സ് ഹാള്‍ ആശീര്‍വ്വാദം.
93.    2005 ജനുവരി 20, മാടവന സെന്റ് സെബാസ്റ്റിന്‍ ദേവാലയ വൈദികമന്ദിര    ആശീര്‍വ്വാദം.
94.    2005 ജനുവരി 20, സ്വര്‍ഗീയ നിക്ഷേപം പദ്ധതിയിലെ വീട് ആശീര്‍വ്വാദം.
95.    2005 ഫെബ്രുവരി 11, മാടവന സെന്റ് സെബാസ്റ്റിന്‍ ദേവാലയത്തില്‍ ഫാ. അഗസ്റ്റിന്‍ ഷെല്‍ബിന്‍ വാരിയത്ത് പ്രീസ്റ്റ് ഇന്‍ ചാര്‍ജായി ചുമതലയേറ്റു.
96.    2005 ഏപ്രില്‍ 24, ഇടവക ദേവാലയത്തില്‍ മണിമാളികയുടെ ശിലാസ്ഥാപനം
97.    2005 സെപ്തംബര്‍ 25, ദേവാലയത്തില്‍ മണിമാളികയുടെ ആശീര്‍വ്വാദം. 
98.    2005 സെപ്തംബര്‍ 25, മാടവന സെന്റ് സെബാസ്റ്റിന്‍ ഗ്രോട്ടോ (St. Sebastine shrine, Madavana) ശിലാസ്ഥാപനം.
99.    2005 ഇടവക പള്ളിയുടെ വാതില്‍, ജന്നല്‍ കതകുകള്‍ മാറ്റുന്നു.
100.   2006 ജനുവരി 21, മാടവന സെന്റ് സെബാസ്റ്റിന്‍ ഗ്രോട്ടോ ആശീര്‍വ്വാദം
101.  2006 ജനുവരി, സെന്റ് ജൂഡ് കപ്പേള (St. Jude shrine, Nettoor) ശിലാസ്ഥാപനം.
102.   2006 മാര്‍ച്ച്, വിമല നേഴ്‌സറി ഓര്‍മ്മയാകുന്നു.
103.  2006, നെട്ടൂര്‍ സൗത്ത് കപ്പേള നവീകരിച്ച് ഫാത്തിമ മാതാവിന്റെ സ്വരൂപം  പ്രതിഷ്ഠി ക്കുന്നു.  
104.   2006 ഒക്‌ടോബര്‍ 29, സെന്റ് ജൂഡ് കപ്പേള ആശീര്‍വ്വാദം. 
105.   2006 നവമ്പര്‍, ഇടവക പള്ളിയുടെ തെക്കു വടക്കു വശങ്ങളില്‍ ആസ്ബറ്റോസ്  ചാര്‍ത്തുകള്‍.
106. 2008 ജനുവരി 20, മാടവന സെന്റ് സെബാസ്റ്റിന്‍ ദേവാലയത്തില്‍ വികസിപ്പിച്ച  സങ്കീര്‍ത്തി ആശീര്‍വ്വാദം.
107.   2008 മെയ് 11, മാടവന സെമിത്തേരി ശിലാസ്ഥാപനം.
108.   2009 ജൂണ്‍ 17, മാടവന സെമിത്തേരി ആശീര്‍വ്വാദം.
109.   2009 ഇടവക വിദ്യാഭ്യാസ സമിതി രൂപികരണം.
110.  2010 ഒക്‌ടോബര്‍ 18, വിശുദ്ധ കുരിശിന്റെ ഗ്രോട്ടോ (കപ്പേള) നിര്‍മ്മാണ  കമ്മിറ്റി രൂപീകരണം
111.  2011 മാര്‍ച്ച് 17, വിശുദ്ധ കുരിശിന്റെ ഗ്രോട്ടോ ശിലാസ്ഥപനം
112.  2012 മെയ് 18, വിശുദ്ധ കുരിശിന്റെ ഗ്രോട്ടോ ആശീര്‍വ്വാദം. വിശുദ്ധ കുരിശിന്റെ ഗ്രോട്ടോയില്‍ (Holy Cross Grotto, Nettoor) യേശുവിനെ ക്രൂശിച്ച  കുരിശിന്റെ  തിരുശേഷിപ്പ്    പ്രതിഷ്ഠിക്കുന്നു.

113.  2012 ജിസസ് യൂത്ത് യൂണിറ്റ് രൂപീകരണം
114.  2012 സെപ്റ്റംബര്‍ 22 - 30 സി.എ.സി.യുടെ നേതൃത്വത്തില്‍ 'അമ്മമരം' ലൈറ്റ്   ആന്റ് സൗണ്ട് ഷോ. ഇടവകയില്‍ നിന്നും 200 ലധികം പേരുടെ പങ്കാളിത്തം.
115.  2012 ഡിസംബര്‍ 05, സാന്ത്വന നിധി ആരംഭിക്കുന്നു.
116.  2013 മാര്‍ച്ച് 24, വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ വൈദികമന്ദിര ശിലാസ്ഥാപനം
117.  2013 ജൂണ്‍ 12, മാടവന സെന്റ് സെബാസ്റ്റിന്‍ ദേവാലയത്തില്‍ സ്വതന്ത്ര  ചുമതലയുള്ള     വികാരിയായി ഫാ. യേശുദാസ് പഴമ്പിള്ളി ചുമതലയേറ്റു.
118.  2013, നെട്ടൂര്‍ സൗത്ത് കപ്പേള (Shrine of Our Lady of Lourdes, Nettoor) പുതുക്കി പണിത് ആശീര്‍വ്വദിക്കുന്നു.
119.  2013 ആഗസ്റ്റ് 04, സെന്റ് മേരീസ് മരണാവശ്യ സഹായ നിധിയുടെ കെട്ടിടശിലാ സ്ഥാപനം.
120.  2013 സെപ്റ്റംബര്‍ 13, വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ വൈദിക മന്ദിര ആശീര്‍വ്വാദം.

121.  2013 നവമ്പര്‍ 03, വിമലഹൃദയ ദേവാലയം നവീകരണ കൂടിയോലോചന, കമ്മിറ്റി രൂപീകരണം.
122.    2013 ഡിസംബര്‍ 5, വിമല ഹൃദയ ദേവാലയ പുനര്‍ നിര്‍മ്മാണം  ശിലാസ്ഥാപനം
123.  2013 ഡിസംബര്‍ 16, വിമല ഹൃദയ ദേവാലയ പുനര്‍നിര്‍മ്മാണ പണികള്‍  ആരംഭി ക്കുന്നു.
124.   2014 ജനുവരി 26, മാടവന സെന്റ് സെബാസ്റ്റിന്‍ ദേവാലയത്തെ (St. Sebastine, Church, Madavana) സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കുന്നു. ഫാ.യേശുദാസ് പഴമ്പിള്ളി മാടവന ഇടവകയുടെ പ്രഥമ വികാരി.
125.  2014 ഫെബ്രുവരി 16, സെന്റ് മേരീസ് മരണാവശ്യ സഹായ നിധി കെട്ടിട ആശീര്‍വ്വാദം.  
 126.  2014 ഏപ്രില്‍ 6, പുനര്‍നിര്‍മ്മിച്ച വിമല ഹൃദയ ദേവാലയ ആശീര്‍വ്വാദം.

127.  2014 നവമ്പര്‍,  വി.കുരിശിന്റെ ഹാളിനോടു ചേര്‍ന്ന് പാചകപ്പുര പണിയാരംഭിക്കുന്നു.

128. 2014 നവമ്പര്‍  16, ഇടവക പള്ളിമണി ഇലക്‌ട്രോണിക്‌സ് സംവിധാനത്തില്‍ ഓട്ടോ മാറ്റിക്   ആക്കുന്നു.

129.  2015 ജനുവരി ഹോളിക്രോസ്സ് ഹാളിനോട് ചേര്‍ന്ന് പാചകപ്പുര പണിപൂര്‍ത്തിയാകുന്നു.
130.  2015 ജനുവരി വിമല ഹൃദയ ദേവാലയ മേല്‍ക്കൂര ആസ്ബറ്റോസ് മാറ്റി അലൂമിനിയം ഷീറ്റ് ഇടുന്നു.
131.  2015 ഫെബ്രുവരി വിമല ഹൃദയ ദേവാലയ കൊടിമരവും അനുബന്ധ ഗ്രോട്ടോയും പൊളിച്ചു മാറ്റുന്നു.
132.  2015 ഫെബ്രുവരി 15, ഇടവകപ്പള്ളിയില്‍ പുതിയ കൊടിമരത്തിന്റേയും ലൂര്‍ദ്ദ് മാതാവിന്റെ പുതിയ ഗ്രോട്ടോയുടേയും ശിലാസ്ഥാപനം.
133.  2015 മെയ് 31,  ലൂര്‍ദ്ദ് മാതാവിന്റെ പുതിയ ഗ്രോട്ടോ ആശീര്‍വ്വാദം

Chronicle of I.H.M. Church Nettoor

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ