2015, ജൂലൈ 22, ബുധനാഴ്‌ച

വിശുദ്ധ കുരിശിന്റെ വൈദികമന്ദിരം

കെ.എക്‌സ്. തോമസ്, കളരിക്കല്‍
വിശുദ്ധ കുരിശിന്റെ ദേവാലയത്തിനോട് ചേര്‍ന്ന വൈദികമന്ദിരം

'ദൈവം 
ഓരോന്നും അതാതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്ക വിധം 
എല്ലാം സൃഷ്ടിച്ചു.
 സഭാ പ്രസംഗകന്‍ 3:11

 ഇത് ദൈവത്തിന്റെ പദ്ധതി

         
           കുടുംബയൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനു വേണ്ടിയായിരുന്നു വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ ഒന്നാം ബ്ലോക്കിലെ കുടുംബനാഥന്മാരുടെ യോഗം വിളിച്ചുകൂട്ടിയത്. ഈ യോഗത്തില്‍ അപ്രതീക്ഷിതമായിട്ടാണ് വിശുദ്ധ കുരിശിന്റെ ദേവാലയത്തിനോട് ചേര്‍ന്ന് ഒരു വൈദികമന്ദിരം വേണമെന്ന ചിന്ത ദൈവം നല്‍കിയത്. വികാരി ആന്റണി കൊപ്പാണ്ടുശ്ശേരി അച്ചന്‍ ഇക്കാര്യം പറയുകയും സഹവികാരി ബിനു പണ്ടാരപ്പറമ്പിലച്ചന്റെ പ്രോത്‌സാഹനം കൂടി ആയപ്പോള്‍ എല്ലാവരും ഒറ്റ സ്വരത്തില്‍ ഇത് ആവശ്യമാണെന്ന് പറഞ്ഞു.
        ഉടന്‍ തന്നെ ഒരു ചെറിയ കമ്മിറ്റിക്ക്  രൂപം കൊടുക്കുകയും പിന്നീട് തോമസ് കളരിക്കല്‍ (കണ്‍വീനര്‍), സെബാസ്റ്റിന്‍ കോലോത്തുംവീട്ടില്‍ (ഖജാന്‍ജി), പി.വി. സേവ്യര്‍, സെലസ്റ്റിന്‍ മാളിയേക്കല്‍, എ.എക്‌സ്. ജോസഫ്, ജോസഫ് വാസ്, റോബിന്‍ ജോണ്‍, എം.എ. ഡയസ്, വി.വി. പീറ്റര്‍, സന്തോഷ് കുട്ടംപറമ്പില്‍, പി.വി. ജോണ്‍സണ്‍, ഫെലിക്‌സ് മാളിയേക്കല്‍, ജൂഡ് വാസ്, ബെന്‍സി മാര്‍ട്ടിന്‍, ജോജോ മൂഞ്ഞപ്പിള്ളി, ആന്റണി മൂഞ്ഞപ്പിള്ളി, ഷൈന്‍ ചക്കാലക്കല്‍, ടി.ഡി. സാബു, തോമസ് കൊമരോത്ത്, ഡെന്നി കോലോത്തുംവീട്, സി.പി. ജോസഫ്, ആന്റണി കല്ലുങ്കല്‍, പുഷ്പി ജോയി, ടി.എ. ബിജു, കെ.എ. ബേസില്‍, ജോയി അലക്‌സാണ്ടര്‍ കോലോത്തുംവീട്ടില്‍, ജോയി അഗസ്റ്റിന്‍ കോലോത്തുംവീട്ടില്‍, അനീഷ് അഗസ്റ്റിന്‍, ഗ്രേസി പള്ളിപ്പറമ്പില്‍, ആര്‍.എഫ്. ആന്റണി, പി.എക്‌സ്. റോമി, ഫ്രാന്‍സിസ് മൂഞ്ഞപ്പിള്ളി, ജിസ്‌മോന്‍ ആന്റണി, നിക്‌സണ്‍ വാസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
       2013 മാര്‍ച്ച് 24, ഓശാന ഞായറാഴ്ച ദിവ്യബലിക്കു ശേഷം വിശുദ്ധ കുരിശിന്റെ അള്‍ത്താരയില്‍  വെച്ച് വൈദിക മന്ദിരത്തിന്റെ ആദ്യസംഭാവനകള്‍ വികാരിയച്ചന്‍ സ്വീകരിച്ചു. തുടര്‍ന്ന് വികാരിയച്ചന്റെയും ഇടവകാംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ സഹവികാരി ഫാ. ബിനു പണ്ടാരപ്പറമ്പില്‍ വൈദിക മന്ദിരത്തിന്റെ കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ബിനുവച്ചന്റെ നേതൃത്വത്തില്‍ കുട്ടികളുള്‍പ്പെടെ അറുപതോളം ആളുകള്‍ ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിര്‍മ്മാണത്തിനാവശ്യമായ പണം ഇടവക ജനങ്ങളില്‍ നിന്നും സംഭാവനയായി ലഭിച്ചു. അതിരൂപതയില്‍ നിന്നും അഞ്ചുലക്ഷം രൂപയും ലഭിക്കുകയുണ്ടായി.
         പകലും രാത്രി ട്യൂബ് ലൈറ്റുകളുടെ വെളിച്ചത്തിലും ഇടവകാംഗങ്ങള്‍ ശ്രമദാനമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടു. എല്ലാ ആഴ്ചയിലും കമ്മിറ്റി യോഗങ്ങള്‍ കൂടുന്നത് കൂട്ടായ്മ ശക്തിപ്പെടുത്താനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയിലാക്കുവാനും സാധിച്ചു. തറപ്പൊക്കമായപ്പോഴേക്കും ബിനുവച്ചന് സ്ഥലംമാറ്റ ഉത്തരവായത് പ്രവര്‍ത്തനങ്ങളെ തളര്‍ത്തിയെങ്കിലും പകരം സഹവികാരിയായി വന്ന ഫാ. ഷൈന്‍ ചിലങ്ങരയുടെ പ്രോത്‌സാഹനങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശക്തിയേകി. അഞ്ച് മാസം കൊണ്ട് വൈദികമന്ദിരത്തിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ കാലാവസ്ഥയോ, പണത്തിന്റെ കുറവോ, ജോലിക്കാരുടെ അഭാവമോ, നിര്‍മ്മാണത്തിന് തടസ്സമായില്ല.
        വി. കുരിശിന്റെ മഹത്വീകരണത്തിരുനാളിന്റെ കൊടി കയറ്റിയതിനു ശേഷം 2013 സെപ്റ്റംബര്‍ 13 ന് അഭിവന്ദ്യ പിതാവ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ വൈദികമന്ദിരം ആശീര്‍വദിച്ചു. 
       മന്ദിരത്തിന്റെ പ്ലാസ്റ്ററിംഗ്, പ്ലംബിംഗ് പണികള്‍ക്ക് മാത്രമാണ് ലേബര്‍ ചാര്‍ജ് ഇനത്തില്‍ പണം ചെലവായത്. മന്ദിരത്തിന്റെ വാര്‍ക്കല്‍ പണികള്‍ വാര്‍ക്കസെറ്റുള്‍പ്പെടെ ബൈജു പുളിപ്പറമ്പിലും, പെയിന്റിംഗ് പണികള്‍ പെയിന്റിംഗ് സാധനങ്ങള്‍ ഉള്‍പ്പെടെ ജാക്‌സണ്‍ മുക്കത്തും, ഇലക്ട്രിക്കല്‍ വര്‍ക്‌സ് അലോഷ്യസ് ഡിസൂസയും, ടൈല്‍ വര്‍ക്കുകള്‍ തുണ്ടത്തില്‍ ആന്റണിയും സൗജന്യമായി ചെയ്തു. വയറിംഗിന് ആവശ്യമായ സാധനങ്ങള്‍ ബാബു ആന്റണി കാടംപറമ്പിലും വാട്ടര്‍ടാങ്ക് എഡിസനും സൗജന്യമായി നല്‍കി. ഇത് കൂട്ടായ്മയുടെയും പ്രാര്‍ത്ഥനയുടെയും പ്രതീകവും സാക്ഷ്യവുമാണ്.


Holy Cross church Presbytery, Nettoor
വി. കുരിശിന്റെ മേട, നെട്ടൂര്‍

History of I.H.M. Church, Nettoor
നെട്ടൂര്‍ വിമലഹൃദയ മാതാവിന്റെ ഇടവക ചരിത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ